MATHS FAIR




പുറമെ നിന്ന് തയ്യാറാക്കിക്കൊണ്ടു വരുന്ന വെട്ടി എടുത്തതോ അടയാളപ്പെടുത്തിയതോ ആയ യാതൊരു വസ്തുക്കളും തത്സമയ മത്സരത്തിനായി ഉപയോഗിക്കാന്‍ പാടില്ല. (കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ഡയറി, PC, ഫോട്ടോകള്‍, മൊബൈല്‍ ഫോണ്‍, കുറിപ്പുകള്‍).
നിര്‍മ്മാണത്തിനുപയോഗിക്കുന്ന കടലാസുകള്‍ ചാര്‍ട്ടുകള്‍ കാര്‍ബോഡുകള്‍ തെര്‍മോകോള്‍ മരത്തടികള്‍ ഗ്ലാസ്സുകള്‍ വിനൈല്‍ ഷീറ്റുകള്‍ മുതലായവ മത്സരത്തുനുപയോഗിക്കാന്‍ പാകത്തില്‍ വെട്ടിയെടുത്ത് കൊണ്ടുവരാന്‍ പാടില്ല.
LP,UP,HS,HSS വിഭാഗത്തിന്റെ ഗണിതശാസ്ത്ര മാഗസിനുകള്‍ രജിസ്ട്രേഷന്‍ സമയത്ത് കമ്മറ്റിയെ ഏല്‍പ്പിച്ചിരിക്കണം. മാഗസിനുകള്‍ കവര്‍പേജ് ഉള്‍പ്പെടെ 50 പേജില്‍ കവിയരുത്. മാഗസിന്‍ ഒരു പുറത്തില്‍ മാത്രമേ എഴുതാവൂ.
ഗ്രൂപ്പ് പ്രൊജക്ടില്‍ 2 കുട്ടികള്‍ക്ക് പങ്കെടുക്കാം.